കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികളായി - Kottayam Media

Kerala

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികളായി

Posted on

 

തൊടുപുഴ: കെ.എസ്.ഇ.എസ്.ടി.എ.യുടെ ഇടുക്കി ജില്ലാ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ഹോട്ടൽ ഹൈറേഞ്ച് ഓഡിറ്റോറിയത്തിൽ നടന്നു. 2022-2024 കാലയളവിലെ പ്രഡിഡന്റായി ജഗൻ ജോർജ്ജ്, സെക്രട്ടറിയായി ജസ്റ്റിൻ മാത്യു, ട്രഷററായി ആന്റണി കെ.ജെ. എന്നിവരെ യോഗം തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗം കെ.എസ്.ഇ.ടി.എ.സംസ്ഥാന പ്രസിഡന്റ് സുന്ദരൻ സാർ നിർവഹിച്ചു. സംസ്ഥാന അഡ്വസറി ബോർഡ് ചെയർമാൻ എ.വി.ജേക്കബ്, റീജനൽ സെക്രട്ടറി ജോഷി, സംസ്ഥാന ട്രഷറർ സാജൻ ചാണ്ടി തുടങ്ങിവർ പ്രസംഗിച്ചു.

 

അസോസിയേഷൻ പ്രസിഡന്റ് ടി.കെ.ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സുരേഷ് വി.കെ. റിപ്പോർട്ടും, ഹരിദാസ് പി.ആർ.വരവ് -ചെലവ് കണക്കുകളും അവതരിച്ചു. ചടങ്ങിൽ ബിജോ എം. എം.നെയും, ഹരിദാസ് പി.ആർ.നെയും ആദരിച്ചു. വൈസ് പ്രസിഡന്റായി എൽബിൽ ജോർജ്ജിനെയും, ജോയിന്റ് സെക്രട്ടറിയായി സിജോ എം.പൗലോസിനെയും യോഗം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version