കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാടിന് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റുകളുടെ പട്ടികയില്‍ പെടുത്താനാവും ധനമന്ത്രിയുടെ ശ്രമം.

പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടിയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും. സിഎംഡിആര്‍എഫിന് പുറമേ ഓരോ പദ്ധതികള്‍ക്കുമായ പ്രത്യേക സഹായങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചേക്കും.

