ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ലെന്നും നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആർഎസ്എസിന്റെ സഹായം അഭ്യർത്ഥിച്ചതായും രാജിവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിയിലെ ഗ്രൂപ്പിസം വലിയ വെല്ലുവിളിയാകുമെന്നായിരുന്നു താൻ ആദ്യം ഇവിടെ എത്തിയപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ഗ്രൂപ്പിസം കണ്ടിട്ടില്ല. അങ്ങനെയൊരു അനുഭവവും ഉണ്ടായിട്ടില്ല.

എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനെ നെഗറ്റീവായിട്ട് കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.