Kerala

കേരളാ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്ന് ജോസ് കെ മാണി

പാലാ :കേരളാ കോൺഗ്രസ് കേരളം രാഷ്ട്രീയത്തിലെ നിയാമക ശക്തിയായി തിരിച്ചു വരുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു .പാലാ കുരിശുപള്ളിമ കവലയിൽ ജന്മദിന പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .

മണ്മറഞ്ഞു പോയ പൂർവ സൂരികലെ അനുസ്മരിച്ച ജോസ് കെ മാണി അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കർഷക പോരാട്ടത്തിൽ ഒന്നിക്കാമെന്നും അതിന്റെ ആദ്യ പടിയായി പോസ്റ്റ് ആഫീസ് ഉപരോധ സമരം വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ;സംസ്ഥാന സെക്രട്ടറി ജോസ് ടോം ;പെണ്ണമ്മ ടീച്ചർ ;ആന്റോ ജോസ് പടിഞ്ഞാറേക്കര ;ജോസുകുട്ടി പൂവേലിൽ ;ബൈജു കൊല്ലമ്പറമ്പിൽ ;ബിജി ജോജോ ;ലീനാ സണ്ണി ;ജോർജുകുട്ടി ചെറുവള്ളി ;ജോസ് ചീരാങ്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top