Kerala

ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ച്ചാലിലാണ് യോഗം സംഘടിപ്പിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പമാണെന്നാണ് ചില സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണം മോഷ്ടിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കി വിശ്വാസം സംരക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top