Kerala

അവരുടെ ഓവർ പബ്ലിസിറ്റി ഞങ്ങൾക്ക് ഗുണമായി; UDF വരുമെന്ന് കെ സി വേണുഗോപാൽ

കൊച്ചി: കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്ലാ വിഭാഗത്തിന്റെയും വോട്ട് ഏകീകരിച്ചിട്ടുണ്ടെന്നും എല്ലാ സാഹചര്യങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി എ കാറ്റഗറി സീറ്റ് എന്ന് പറയുന്നത് മണി ഡിസ്ട്രിബ്യൂഷന്‍ സീറ്റ് എന്ന അര്‍ത്ഥത്തിലാണെന്നും അവരുടെ അവിശുദ്ധ കൂട്ടുകെട്ടിനെയും പണാധിപത്യത്തെയും അതിജീവിക്കുന്ന,

കേരളത്തിലെ ജനങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാവുകയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top