India
ജമ്മുകശ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾക്ക് ദാരുണാന്ത്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച രാത്രി കിഷ്ത്വാർ ജില്ലയിലാണ് സംഭവം. രാജേഷ്, സാജൻ, പപ്പു എന്നിവരാണ് അപകടത്തിൽ മരിച്ചത്.
നാഗ്സെനി തെഹ്സിലിലെ പുള്ളർ എന്ന പർവതപ്രദേശത്തെ കുഗ്രാമത്തിൽ രാത്രിയോടെയാണ് വീട് തകർന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) ഖലീൽ പോസ്വാൾ പറഞ്ഞു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.