വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

സ്ഥാപനത്തില്‍ ഇയാള്‍ക്ക് പങ്കാളിത്തമുള്ളതായും പൊലീസ് സംശയിക്കുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസന്‍സ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയിരുന്നു.

പാലക്കാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവില്‍ ഇയാള്‍ വിദേശത്താണ്. നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കാര്‍ത്തിക പ്രദീപിന്റെ സഹോദരിക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ജോലി കിട്ടാത്തതിനാല്‍ തുക തിരികെ ചോദിച്ചവരെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഒരു കോടിയിലേറെ രൂപ കാര്‍ത്തിക തട്ടിയെടുത്തിട്ടുണ്ട്.

