India

ക്ഷേത്രത്തിൽ ചെരുപ്പിട്ട് കയറിയതിന് ഫോട്ടോ​ഗ്രാഫർമാരെ നാട്ടുകാർ മർദ്ദിച്ചു

കർണാടകയിലെ സകലേശ്പുരയിൽ വിവാഹ ഫോട്ടോഷൂട്ടിന് ക്ഷേത്രത്തിലെത്തിയ ഫോട്ടോ​ഗ്രാഫർമാർ ഷൂസിട്ട് ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ നാട്ടുകാർ മർ‍ദ്ദിച്ചു. സംഭവത്തിൽ പരുക്കേറ്റ ഫോട്ടേ​ഗ്രഫർമാരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

എന്നാൽ നാട്ടുകാർ തങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് ഫോട്ടോ​ഗ്രാഫർമാർ പറഞ്ഞു. സംഭവത്തിൽ അവരുടെ മൊബൈൽ ഫോണുകളും, ക്യാമറകൾക്കും കേടുപാട് സംഭവിച്ചതായും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ക്ഷേത്ര ആചാരങ്ങളെയും രീതിയെയും ഹനിക്കുന്ന രീതിയിൽ ഫോട്ടോ​ഗ്രാഫർമാർ ചെരുപ്പ് ധരിച്ച് കയറിയെന്നാണ് നാട്ടുകാരുടെ വാദം. മാത്രമല്ല, ഇത്തരത്തിൽ വിവാഹ ഷൂട്ടുകളുടെ പേരിലും വിനോ​ദ സഞ്ചാരത്തിന്റെ പേരിലും നിരവധി ആളുകൾ ക്ഷേത്രത്തിലെത്തി പ്രദേശത്തിന്റഎ പവിത്രതയ്ക്ക് കോട്ടം ഉണ്ടാക്കുന്നുവെന്നും നാട്ടുകാർ വാദിക്കുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top