കണ്ണൂര്‍: ടി ഇന്ദിര കണ്ണൂര്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് 36 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും ലഭിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി സമീറ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.