കണ്ണൂര്‍: തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തീയിട്ടു. പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്.

പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫീസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൂടിയായിരുന്നു ഇത്.