ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍.

ജനങ്ങളോട് സംസാരിച്ചതില്‍ നിന്നുമാണ് സഞ്ചരിക്കേണ്ട ദിശ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്തിലെത്തി കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്‍.
2019ല്‍ ഞാന്‍ രാജിവച്ചു. സര്‍ക്കാര്‍ എങ്ങോട്ട് പോകുന്നു എന്ന് വ്യക്തമാണ്. കുറെ സംസ്ഥാനങ്ങളില്‍ ഞാന്‍ സഞ്ചരിച്ചു. ജനങ്ങളോട് സംസാരിച്ചു. അതില്‍ നിന്നും സഞ്ചരിക്കേണ്ട ദിശ വ്യക്തമായി.

കോണ്‍ഗ്രസില്‍ ചേര്‍ന്നു. സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവരെ ദേശ ദ്രോഹികളാക്കുകയാണ്’, കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കണ്ണന്‍ പ്രതികരിച്ചു.