Kerala

പാലാ അഗ്നിക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

പാലാ അഗ്നിക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
ജലാശയങ്ങളിൽ അകപ്പെട്ട ആൾക്കാരെ എങ്ങനെ രക്ഷപെടുത്താം എന്നതായിരുന്നു ഉള്ളടക്കം.

ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം വെള്ളപൊക്കം,മണ്ണിടിച്ചിൽ, തീപ്പിടുത്തം മറ്റു ദുരന്തങ്ങൾ എന്നിവയിൽ അകപെട്ടവരെ എങ്ങനെ സുരക്ഷിതമായി രക്ഷിക്കാം എന്നതായിരുന്നു മോക്ക് ഡ്രില്ലിന്റെ ഉള്ളടക്കം.അപ്രതിഷമായി കടനാട്ടിലെ ചെക്ക് ഡാമിൽ വെച്ച് നടന്ന മോക്ക് ഡ്രിലിൽ സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിനു ആൾക്കാർ സംഭവ സ്ഥലത്ത് തടിച്ചു കൂടി.

അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പാലാ ഫയർ സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് സർ മോക്ക് ഡ്രിൽന്റെ പ്രധാന്യത്തെ പറ്റി വിവരിച്ചപ്പോളാണ് പൊതുജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായത്. സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജു സെവിയർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അതുൽ അശോക്, ബിജു പി, പ്രശാന്ത് കുമാർ,

നവനീത് എന്നിവരും സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ സിജി മരുതോലിൽ ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ആഗസ്റ്റിൻ ജോസഫ്, സിവിൽ ഡിഫെൻസ് അംഗങ്ങൾ ആയ സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, ഹരികുമാർ മറ്റക്കര, രാഹുൽ, ജോസ് ജോസഫ്,അഖിലേഷ്, സച്ചു , അർജുൻ കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃതം വഹിച്ചു.കൂടാതെ വനിതാ സിവിൽ ഡിഫെൻസ് അംഗങ്ങളും പരുപാടിയിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top