തിരുവനന്തപുരം: എ പത്മകുമാറിൻ്റെയും എൻ സുകന്യയുടെയും ഫേസ്ബുക്ക് പോസ്റ്റിൻ്റെ അലയൊലികൾ മാറുന്നതിന് മുമ്പ് പരോക്ഷ സൂചനയുമായി ഫേസ്ബുക്കിൽ പുതിയ കവർ പേജ് ഫോട്ടോ മാറ്റി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ.

‘നവകേരള മാർച്ചിൻ്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് കടകംപള്ളി ഫേസ്ബുക്കിൻ്റെ കവർ ചിത്രമായി പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിൻ്റെ അവസാനം ഉപയോഗിച്ചിരിക്കുന്ന ആശ്ചര്യചിഹ്നമാണ് ഈ പോസ്റ്റിൽ കൗതുകമാകുന്നത്. കടകംപള്ളി സുരേന്ദ്രനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പരിഗണിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ കൊല്ലം സമ്മേളനം പുതിയതായി തിരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ കടകംപള്ളി ഇടംപിടിച്ചിരുന്നില്ല.

