പത്തനംതിട്ട: അവസാനശ്വാസം വരെ വന്യമൃഗ ശല്യത്തിനെതിരെ താൻ പോരാടുമെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ.

വനം ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ, തന്നെ തകർത്തേക്കാമെന്ന് ചിലർ കരുതുകയാണെന്നും , വളഞ്ഞിട്ടാക്രമിക്കുന്നവരോട് ‘അങ്ങനെ നിശബ്ദനാകുന്ന ആളല്ല താൻ’ എന്ന് മാത്രമെ പറയാൻ ഉള്ളൂവെന്നും ജെ യു ജനീഷ് കുമാർ പ്രതികരിച്ചു.

വന്യമൃഗ ശല്യം പരിഹരിക്കാൻ രാജ്യത്തുള്ള നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു വ്യക്തിയെക്കൊണ്ടോ ഒരു ഇടപെടൽ കൊണ്ടോ മാത്രം പരിഹരിക്കാവുന്ന പ്രശ്നം അല്ല വന്യമൃഗ ശല്യം. നിരന്തര ഇടപെടലിൽ കൂടി മാത്രമേ വന്യമൃഗ ശല്യത്തിൽ പരിഹാരമാകുവെന്നും അദ്ദേഹം പറഞ്ഞു.

