Kerala

60,000 വോട്ട് ചേര്‍ക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്ത് കണ്ടിരിക്കുകയായിരുന്നു?; പോയി കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍: സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 2029ലും 2034ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും വര്‍ഷത്തില്‍ മൂന്ന് തവണ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ അത് ഒരു തവണയായിരുന്നു. ആറ് മാസത്തിലധികം സ്ഥിരതാമസമുള്ള ഏത് പൗരനും മണ്ഡലത്തില്‍ വോട്ട് ചേര്‍ക്കാം. അങ്ങനെയാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേര്‍ത്തത്.

പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതാനും ചില വോട്ടുകള്‍ മറ്റുചില ജില്ലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. വിരലില്‍ എണ്ണാവുന്ന ചില വോട്ടുകള്‍ വച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇതുപോലെ പല സ്ഥലങ്ങളിലും വോട്ടുണ്ട്’ സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top