മനസാക്ഷിയില്ലാത്ത ഭീകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

വി എസ് സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ട് പോലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം. സുജിത്തിന് മര്‍ദനം ഏല്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കും വരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരും – കെ സുധാകരന്‍ പറഞ്ഞു
ഈ പൊലീസ് ഉദ്യോഗസ്ഥന്‍മാരെ അര്‍ഹിക്കുന്ന നടപടിക്ക് വിധേയരാക്കണം. ഒരു സംശയവും വേണ്ട. ഇല്ലെങ്കില്‍ എവിടം വരെ ഫൈറ്റ് ചെയ്യാന്‍ പറ്റുമോ അവിടം വരെ ഞങ്ങള്‍ ലീഗലി ഫൈറ്റ് ചെയ്യും.

മനുഷ്യത്വം തൊട്ടുതെറിപ്പിക്കാത്ത ഒരു ഭീകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിന്റെ തെളിവാണ് സുജിത്ത് – അദ്ദേഹം പറഞ്ഞു