കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റ് ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തത്തിൽ ഉൾപെടുത്താൻ അഞ്ച് മാസമാണ് വൈകയത്.

കേരളത്തിന് ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്.ഉപഭോക്തൃ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ബെയ്ലി പാലത്തിന് പകരം പുതിയ പാലം കൊണ്ടുവരും. അപടകം സംഭവിച്ച ചൂരൽ മല അങ്ങാടി റീ- ഡിസൈൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഡിആർഎഫിലേക്ക് പിരിച്ച 720 കോടി രൂപ ഉരുൾപൊട്ടൽ പുനരധിവാസത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ആരെയും തള്ളി പറയാൻ ഇല്ലെന്നും കെ രാജൻ വ്യക്തമാക്കി. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വാടക മുടങ്ങില്ല എന്നും കൂട്ടിച്ചേർത്തു.

