കെ റെയിൽ: കുറ്റിയിടീൽ ഇനി നെറ്റിൽ കൂടെ.,കുറ്റി നിർമ്മിച്ച കമ്പനിക്ക് പറ്റ്., 30 ലക്ഷം നഷ്ട്ടം - Kottayam Media

Kerala

കെ റെയിൽ: കുറ്റിയിടീൽ ഇനി നെറ്റിൽ കൂടെ.,കുറ്റി നിർമ്മിച്ച കമ്പനിക്ക് പറ്റ്., 30 ലക്ഷം നഷ്ട്ടം

Posted on

കണ്ണൂര്‍: കെ റെയില്‍ സര്‍വേ ഇനി ജിപിഎസ് സംവിധാനത്തിലൂടെ ആകുന്നതോട് കൂടി സര്‍വേയ്ക്കായി തയാറാക്കിയ സര്‍വേക്കല്ലുകള്‍ പാഴാകുമോയെന്ന് ആശങ്ക. കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി പറയുമ്ബോഴും നേരത്തേ ഓര്‍ഡര്‍ ചെയ്ത അത്രയും കല്ലുകള്‍ കല്ലുകള്‍ ഇനി ആവശ്യമായി വരുമോയെന്നാണ് സര്‍വേക്കല്ലുകളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തവരുടെ ആശങ്ക.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ സര്‍വേയ്ക്ക് കല്ല് നിര്‍മിക്കുന്നതിന് വേണ്ടി കെ.റെയില്‍ ഉദ്യോഗസ്ഥര്‍ കരാര്‍ നല്‍കിയത് കണ്ണൂര്‍ വട്ടപൊയിലിലെ കോണ്‍ക്രീറ്റ് ഉല്‍പന്ന നിര്‍മാണ കമ്ബനിക്കാണ്. ഇവരുടെ പക്കല്‍ 6000 കുറ്റികള്‍ ബാക്കിയുണ്ട്. 2019 ലാണ് കരാര്‍ ലഭിച്ചത്.7500 കുറ്റികള്‍ നിര്‍മിച്ചു. ഇതില്‍ 1500 കല്ലുകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ബാക്കി ഏറ്റെടുത്തില്ലെങ്കില്‍ 30 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടാകുകയെന്ന് കമ്ബനി ഉടമ പറയുന്നു.

 

കുറ്റി ഒന്നിന് ചെലവ് 500 രൂപയാണ്. കുറ്റി നിര്‍മിക്കുന്നത് ഇരുമ്ബ് അച്ചിലാണ്. ഒരു ഇരുമ്ബ് അച്ച്‌ നിര്‍മിക്കാന്‍ 3000 രൂപയാണ് ചെലവ്. 110 അച്ചുകളും നിര്‍മിച്ചിരുന്നു. സര്‍വേ ഇനി ജിപിഎസ് സംവിധാനം വഴിയാണെന്ന് പ്രഖ്യാപിച്ചത് അറിഞ്ഞ ഉടനെ തന്നെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഉടമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version