കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ജനങ്ങള്‍ അതിനെ നേരിടുമെന്നും ഞങ്ങള്‍ ചെയ്ത അത്രയും സമരങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ആരെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയാല്‍ അവരെ കയറി ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങള്‍ എന്നും അദ്ദേഹം ചോദിച്ചു.
നിലവാരമില്ലാത്ത സമരങ്ങള്‍ നടത്തരുതെന്നും അക്രമം തുടര്‍ന്നാല്‍ ജനങ്ങള്‍ നേരിടുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
