തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കപട ഭക്തന്മാര് ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്നം.

2019 ലും 2025ലുമാണ് വിവാദം ഉയരുന്നത്. രണ്ട് കാലയളവിവും യുഡിഎഫ് ആയിരുന്നില്ല അധികാരത്തില്‍. രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ മുരളീധരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണപ്പാളികള്‍ നേരെയാക്കാന്‍ കൊണ്ടുപോയത് 2019ലും 2025ലുമാണ്. ആ രണ്ട് തവണയും യുഡിഎഫ് അല്ല അധികാരത്തില്‍. ഇതേപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല.

ആറാം തീയതി നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ സമരത്തിന്റെ പാതയിലേക്ക് ഞങ്ങള്‍ കടക്കും’, കെ മുരളീധരന് പറഞ്ഞു.