തിരുവനന്തപുരം: ആൻ്റോ ആൻ്റണി എംപിക്കെതിരെ പരോക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരിൽ ഒരു ആരോപണവും താൻ കേട്ടിട്ടില്ലായെന്നും പൊതു ജീവിതത്തിൽ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേൾപ്പിച്ചിട്ടില്ലായെന്നും കെ മുരളീധരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും ആർ ശങ്കറിന്റെയും സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുരളീധരൻ്റെ പോസ്റ്റ്.
ഇന്ന്ചു മതല ഏറ്റെടുക്കുന്ന കെപിസിസിയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നതായും പോസ്റ്റിൽ പറയുന്നു.

