സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

ഇതിൽ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം എന്നാണ് ജൂഡ് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ പ്രതികരിച്ചത്.

‘ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്‌ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ,’ എന്ന് ജൂഡ് ആന്റണി ജോസഫ് കുറിച്ചു.

