ജോയി കല്ലുപുരയുടെ നില ഗുരുതരം:ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സഹ പ്രവർത്തകർ തയ്യാറാകാതിരുന്നത് ഹൃദയഭേദകമെന്നു ലിസമ്മ ജോയി - Kottayam Media

Kerala

ജോയി കല്ലുപുരയുടെ നില ഗുരുതരം:ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സഹ പ്രവർത്തകർ തയ്യാറാകാതിരുന്നത് ഹൃദയഭേദകമെന്നു ലിസമ്മ ജോയി

Posted on

കടുത്തുരുത്തി:കടപ്ലാമറ്റം:കേരളാ കോൺഗ്രസ് (എം)കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കുഴഞ്ഞു വീണ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ജോയി കല്ലുപുരയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രി ഐ സി യു  വിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്.പാർട്ടി നേതാക്കളായ തോമസ് ചാഴികാടൻ എം പി., ലോപ്പസ് മാത്യു,ബേബി ഉഴുത്തുവാൽ,സണ്ണി തെക്കേടം.,പി എം മാത്യു., ഡോക്ടർ സിന്ധുമോൾ ജേക്കബ്ബ് തുടങ്ങിയ കേരളാ കോൺഗ്രസ് (എം) നേതാക്കൾ ജോയി കല്ലുപുരയെ സന്ദർശിച്ചു,

ജോയി കല്ലുപുര പാർട്ടി യോഗത്തിലെ സംഘർഷത്തെ തുടർന്ന് പാർട്ടി ആഫീസിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.അവരുടെ കണ്മുന്നിൽ കുഴഞ്ഞു വീണിട്ടും അവരൊന്നും ആശുപത്രിയിൽ ആക്കാൻ കൂട്ടാക്കാഞ്ഞത് ഹൃദയഭേദകമാണെന്ന് ജോയി കല്ലുപുരയുടെ ഭാര്യ ലിസമ്മ ജോയി കോട്ടയം മീഡിയയോട് പറഞ്ഞു.ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ച് കോട്ടയം മീഡിയയോട് സംസാരിക്കുകയായിരുന്നു ലിസമ്മ ജോയി കല്ലുപുര.നമ്മൾ നടന്നു പോകുമ്പോൾ ആരെങ്കിലും വീഴുന്നത് കണ്ടാൽ നമ്മൾ അവരെ ആശുപത്രിയിലാക്കില്ലേ..?ഇത് മറ്റാരും അല്ലല്ലോ പാർട്ടിയുടെ ആള് തന്നെയല്ല.ഇത്രയും കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിക്കാൻ അവർക്കെങ്ങനെ തോന്നി.എന്നെ കെട്ടിച്ചു കൊണ്ട് വരുമ്പോൾ മുതൽ മാണിസാറിനൊപ്പമുണ്ട് ജോയിച്ചൻ.ലിസമ്മ ജോയി ഇത്രയും പറഞ്ഞപ്പോൾ ഡോക്റ്റർ സിന്ധുമോൾ ജേക്കബ്ബ് ലിസമ്മ ജോയിയുടെ  കൈപ്പത്തിൽ മെല്ലെ തട്ടിയിട്ട് പറഞ്ഞു.അവരോടൊന്നും ഇങ്ങനെ പറയരുത് കേട്ടോ. അവര് പത്രക്കാരാ ..അവരിത് പത്രത്തിലെഴുതി നാട് മുഴുവൻ അറിയും .ലിസമ്മ ജോയി  സ്നേഹപൂർവ്വം ആ വിലക്കിനെ നിഷേധിച്ചുകൊണ്ട് കണ്ഠമിടറിക്കൊണ്ട്  പറഞ്ഞു.എനിക്ക് പാർട്ടിയല്ലല്ലോ വലുത്. എനിക്കെന്റെ ആളല്ലേ വലുത്.

തുടർന്ന് സിന്ധുമോൾ ജേക്കബ്ബ് പറഞ്ഞു പ്രമേഹം 400 നു മുകളിൽ ഉള്ള ആളായിരുന്നു.ബ്രെയിനിലേക്കുള്ള ഓക്സിജൻ പാസിംഗും കുറവായിരുന്നു. പിന്നെ വയസ്സും ഇത്രയുമായില്ലേ.ഇതിവിടുത്തെ  ഡോക്ടേഴ്സ് പറഞ്ഞതാ കേട്ടോ എന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് കടപ്ലാമറ്റത്ത് വച്ച് ചേർന്ന കേരളാ കോൺഗ്രസ്(എം) മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും .,സംഘർഷത്തിനൊടുവിൽ ജോയി കല്ലുപുര കുഴഞ്ഞു വീഴുകയുമാണുണ്ടായത്.കുഴഞ്ഞു വീണിട്ടും സംഘർഷത്തിന് കാരണക്കാരനായ കടപ്ലാമറ്റം കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് തോമസ്  പുളിക്കിയിൽ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും,വാഹനത്തിൽ ജോയിയെ കയറ്റാൻ കൂടുകയോ ചെയ്തില്ലെന്നും കേരളാ കോൺഗ്രസ് എം പ്രവർത്തകർ കോട്ടയം മീഡിയയോട് പറഞ്ഞു.തോമസ് പുളിക്കിയിൽ.,തോമസ് കീപ്പുറം ഇവരൊക്കെ പാർട്ടി പ്രവർത്തനം കൊണ്ട് സാമ്പത്തീക ലാഭം ഉണ്ടാക്കിയിട്ടുള്ളവരാണെന്നും.,1984 ൽ കടപ്ലാമറ്റം സഹകരണ ബാങ്കിലെ നിയമനത്തിന് മൊത്തം ഒന്നേമുക്കാൽ  ലക്ഷം രൂപാ ഉദ്യോഗാർത്ഥികളിൽ നിന്നും പാർട്ടി ആഫീസ് പണിയാണെന്നും പറഞ്ഞു വാങ്ങിയിട്ട് പാർട്ടി ആഫീസിനു വേണ്ടി ഒരുചാക്ക് സിമിന്റുപോലും വാങ്ങിക്കാതെ അമക്കുകയാണ് ചെയ്തതെന്നും,എന്നാൽ ജോയിച്ചേട്ടൻ പാർട്ടി കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും  പാർട്ടി പ്രവർത്തകർ കോട്ടയം മീഡിയയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version