കെ.എം.മാണിയോട് പോലും രാഷ്ട്രീയ വഞ്ചന കാട്ടിയ.പി.ജെ ജോസഫിനൊപ്പം സഹകരിക്കുന്നത് അപ്രസക്തം; ജോസ് ടോം - Kottayam Media

Politics

കെ.എം.മാണിയോട് പോലും രാഷ്ട്രീയ വഞ്ചന കാട്ടിയ.പി.ജെ ജോസഫിനൊപ്പം സഹകരിക്കുന്നത് അപ്രസക്തം; ജോസ് ടോം

Posted on

 

 

കോട്ടയം; ജീവിച്ചിരുന്നപ്പോഴും, മരണപ്പെട്ടതിന് ശേഷവും മാണി സാറിനോട് രാഷ്ട്രീയ വഞ്ചന കാട്ടിയ പി.ജെ ജോസഫുമായി സഹകരണം എന്നത് അപ്രസക്തമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ടോം പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സുകള്‍ ഒന്നാകണം എന്ന മാണി സാറിന്റെ വലിയൊരു അഭിലാഷത്തില്‍ നിന്നാണ് ഒരു പാട് രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ നടത്തി പി.ജെ ജോസഫിനെ കൈനീട്ടി സ്വീകരിച്ചത്.

മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടി കര്‍ഷകരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ കേരളയാത്രയെപ്പോലും പുറകില്‍ നിന്ന് കുത്തിയ ആള്‍ ഇപ്പോള്‍ കര്‍ഷകവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നതിലെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും. നിര്‍ണ്ണായകമായ ഘട്ടത്തില്‍ മാണി സാറിനെയും കേരളാ കോണ്‍ഗ്രസ്സ് (എം) നേയും ചതിച്ച പി.ജെ ജോസഫിന്റെ ഇപ്പോഴത്തെ ലക്ഷ്യം അണികളുടെ കൊഴിഞ്ഞുപോക്കല്‍ തടയലാണ്.

രാഷ്ട്രീയമായി അപ്രസക്തമായ ജോസഫ് ഗ്രൂപ്പ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെ അജണ്ട കേരളാ കോണ്‍ഗ്രസ്സ് (എം) പ്രവര്‍ത്തകരും അണികളും തിരിച്ചറിയുമെന്നും ജോസ് ടോം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version