ജോസ് പാറേക്കാടനെ കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കി - Kottayam Media

Politics

ജോസ് പാറേക്കാടനെ കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കി

Posted on

കോട്ടയം :ജോസഫ് ഗ്രൂപ്പ് സംസ്ഥാന സെക്രെട്ടറി  ജോസ്പാറേക്കാടനെ കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി.പാലായ്ക്കടുത്ത് മീനച്ചിൽ സ്വദേശിയാണ് ജോസ്.ഏറെ കാലമായി ഇയാൾ ജോസഫ് ഗ്രൂപ്പുമായി അകന്നു കഴിയുകയായിരുന്നു.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിലെ യു ഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധി പാലായിൽ എത്തിയപ്പോൾ ഇയാളെ സ്റ്റേജിൽ കയറ്റിയില്ലെന്നുള്ള പ്രശ്നത്തിൽ യു  ഡി എഫ് നേതാക്കളെയും.ജോസഫ് ഗ്രൂപ്പ് നേതാക്കളേയും ജോസ് പാറേക്കാടൻ അസഭ്യം വിളിച്ചിരുന്നു.എന്നാൽ ഇതിനു മുൻപ് തന്നെ ഇയാളുടെ സംസ്ഥാന സെക്രെട്ടറി സ്ഥാനം പി ജെ ജോസഫ് ഇടപെട്ട് മരവിപ്പിച്ചിരുന്നു എന്ന് ജോസഫ് ഗ്രൂപ്പ് കേന്ദ്രങ്ങൾ പറയുന്നു.

 

 

പിറ്റേ ദിവസം തന്നെ യു  ഡിഎഫ് നേതാക്കൾ തൊടുപുഴയിലെത്തി പി ജെ ജോസഫിന് രേഖാ മൂലം പരാതി നൽകുകയായിരുന്നു.കേരളാ കോൺഗ്രസ് ശൈലിയിൽ തന്നെ പി ജെ ജോസഫ് ഇയാൾക്ക് ഊര് വിലക്കും പ്രഖ്യാപിച്ചിരുന്നു.തുടർന്നാണ് ഇയാൾ ജോസ് ഗ്രൂപ്പിൽ ചേരാൻ നീക്കം തുടങ്ങിയത്.മീനച്ചിൽ പഞ്ചായത്തിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ഇയാൾ ജോസ് ഗ്രൂപ്പിലേക്ക് വരുന്നതിനെ നഖ ശിഖാന്തം എതിർക്കുകയാണ്.കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രെട്ടറി ജോസ് ടോമിനെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തോൽപ്പിക്കുവാനും ,ജോസ് ടോമിന്റെ ഭാര്യ പ്രസിഡണ്ട് ആവുമെന്ന ഘട്ടത്തിൽ അഞ്ച് കേരളാ കോൺഗ്രസ് മെമ്പർ മാറി അടർത്തിയെടുത്ത് പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുവാനും നേതൃത്വം നൽകിയതും ജോസ് പാറേക്കാടൻ  ആയിരുന്നു.

ഭരണത്തിന്റെ ഉപശാലകളിൽ വിലസുന്ന ആൾക്കാരിൽ മുമ്പനാണ് ഇദ്ദേഹം.കോട്ടയം ജില്ലയിലെ ഒരു മുൻ മന്ത്രിയുടെ പിരിവ് കാരൻ എന്നാണ് അക്കാലത്ത് ഇയാൾ അറിയപ്പെട്ടിരുന്നതത്രെ.ഉജ്വല  പ്രസംഗികനായ ഇദ്ദേഹം പ്രസംഗം തുടങ്ങുമ്പോൾ വിശ്വസിക്കുന്ന പാർട്ടിക്ക് അനുകൂലമായും ,പ്രസംഗം തീരുമ്പോൾ വിശ്വസിക്കുന്ന പാർട്ടിക്കെതിരെയും ആയിരിക്കും നിലപാട് സ്വീകരിക്കുക എന്നാണ് പൊതുവിലുള്ള സംസാരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version