കൊച്ചി: കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി എംപി ലത്തീൻ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. ലത്തീൻ സഭയുമായുള്ള അനുനയനീക്കത്തിന്‍റെ ഭാഗമായാണ് ജോസ് കെ മാണിയുടെ സന്ദർശനമെന്നാണ് സൂചന.

യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നാലെ അതിന് സഭകൾ സമ്മർദം ചെലുത്തുന്നുവെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ എൽഡിഎഫ് പക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഇതിൽ സഭകൾക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ സഭ ആസ്ഥാനത്തെ സന്ദർശനം.