ജെ ബി കോശി കമ്മിഷന്‍ ശുപാര്‍ശകളിന്മേലുള്ള തുടര്‍ നടപടിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

വകുപ്പുകള്‍ക്ക് ഇതിനകം നടപ്പാക്കാന്‍ കഴിയാവുന്നവയില്‍ മിക്കവയും നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല കമ്മിറ്റി മോണിറ്ററിങ്ങ് നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മന്ത്രിസഭാ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടവ എന്നിവയ്ക്ക് പുറമെ നടപ്പാക്കാന്‍ പറ്റാത്ത ശുപാര്‍ശകളും ഉണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കണം. മന്ത്രിസഭയുടെ പരിഗണനയ്ക്ക് എടുക്കേണ്ട ശുപാര്‍ശകള്‍ കാലതാമസം കൂടാതെ മന്ത്രിസഭയില്‍ കൊണ്ടുവരും. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതത് സെക്രട്ടറിമാര്‍ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

