കൽപറ്റ: വയനാട്ടിൽ കോൺഗ്രസിൽ വിമതസ്വരമുയർത്തിയ ജഷീർ പള്ളിവയൽ നാമനിർദേശപത്രിക പിൻവലിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായി സമർപ്പിച്ച പത്രിക ജഷീർ പിൻവലിച്ചത്. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീർ പള്ളിവയൽ പ്രതികരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയവുമായി നേതൃത്വത്തോട് ഉടക്കിയതിന് പിന്നാലെയാണ് ജഷീർ പള്ളിവയൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.

നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജഷീർ. പാർട്ടി തന്നെ അവഗണിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച ജഷീർ, പത്രിക പിൻവലിക്കാൻ സമ്മർദമുണ്ടെങ്കിലും അതിന് വഴങ്ങില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.