തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസിലും യുഡിഎഫിലും വലിയ പൊട്ടിത്തെറികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അർഹമായ പരിഗണന ലഭിച്ചില്ലെന്ന പേരിൽ നേതാക്കളടക്കം നിരവധി ആളുകളാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേരുന്നത്.
ഇപ്പോഴിതാ പത്തനംതിട്ടയിൽ നിന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ടു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി അഖിൽ ഓമനക്കുട്ടൻ ആണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിലെ അവഗണനയെ തുടർന്നാണ് പാർട്ടി വിട്ടത് എന്നതാണ് ലഭിക്കുന്ന വിവരം.