'ആറുമാസം നിരന്തരം ഉപദ്രവിച്ചു, സ്ത്രീ എന്ന നിലയിലാണ് ശല്യം ചെയ്തത് ';  യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ ആരോപണവുമായി വനിതാ നേതാവ് - Kottayam Media

Kerala

‘ആറുമാസം നിരന്തരം ഉപദ്രവിച്ചു, സ്ത്രീ എന്ന നിലയിലാണ് ശല്യം ചെയ്തത് ‘;  യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ ആരോപണവുമായി വനിതാ നേതാവ്

Posted on

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ ആരോപണം. കഴിഞ്ഞ ആറുമാസമായി തന്നെ നിരന്തരം ഉപദ്രവിച്ചതായി അസം യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ആരോപിച്ചു.

സ്ത്രീ എന്ന നിലയിലാണ് തന്നെ നിരന്തരം ശല്യം ചെയ്തതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. തന്നോട് വിവേചനം കാണിച്ചു. ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയിട്ടും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ തന്റെ മൂല്യങ്ങളും വിദ്യാഭ്യാസവും അനുവദിക്കുന്നില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും നേതൃത്വം വിഷയത്തില്‍ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version