ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ പോർവിമാനത്തിൽ നിന്നാണ് വൈമാനികനെ കാണാതായത്. ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു.

തകർന്നുവീണ എഫ്-15ഇ വിമാനത്തിലെ രണ്ടാമത്തെ ക്രൂ അംഗത്തെ കനത്ത വെടിവയ്പ്പിന് ശേഷം കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എസ്. ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിൽ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. കണ്ടെത്തിയ വൈമാനികൻ സുരക്ഷിതനാണെന്നും ശക്തനുമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.