തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലെ ഖൊറാമബാദ് പ്രദേശത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ലോറസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ഖൊറാമബാദ് പ്രദേശം ഇരു രാജ്യങ്ങളും കനത്ത സംഘർഷം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്.

ഇറാനിലെ മുതിർന്ന ഐആർജി കമാൻഡോയായ സയ്യിദ് ഇസാദിയെ വധിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിരവധി മിസൈലുകൾ തങ്ങൾ തടഞ്ഞിട്ടതായും ഇസ്രയേൽ പറയുന്നു.

