മധ്യപ്രദേശ് ഇൻഡോറിൽ പതിനാറ് പേരുടെ മരണത്തിന് കാരണം മലിനജലം കുടിച്ചത് കൊണ്ടാണെന്ന് സ്ഥിരീകരിച്ച് സർക്കാർ. മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചു. മലിനജലം കുടിച്ച് 23 പേർക്കാണ് ജീവൻ നഷ്ടമായത്. നാലാഴ്ചക്കുള്ളിൽ ജുഡീഷ്യൽ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.

1400ലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ആണ് റിപ്പോർട്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടിരുന്നു. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ചയിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയിൽ കണ്ടെത്തി. കുടിവെള്ളത്തിൽ മലിനമായിരുന്നുവെന്ന് ലാബ് പരിശോധനയിലും കണ്ടെത്തിയിരുന്നു.