ന്യൂഡൽഹി ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പെരുവഴിയിലായ യാത്രക്കാർക്കായി സ്പെഷൽ ട്രെയിനുകൾ ഒരുക്കാൻ റെയിൽവേ.

37 ട്രെയിനുകളിൽ 117 അധിക കോച്ചുകൾ കൂട്ടിച്ചേർത്തത് കൂടാതെ രണ്ട് ദിവസത്തിനുള്ളിൽ 30 സ്പെഷൽ ട്രെയിനുകൾ കൂടി റെയിൽവേ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
മറ്റു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയതു കൂടി കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. ചില സ്പെഷൽ ട്രെയിനുകൾ ആരംഭിച്ചു.

കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും റൂട്ടുകളിലൂടെ പ്രതിദിനം 35,000 യാത്രക്കാരെ കൂടി കയറ്റാൻ റെയിൽവേ അധിക നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.