ദില്ലി : പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് എതിരായ ഇന്ത്യയുടെ തുടർച്ചയായ പോരാട്ടവും ഓപ്പറേഷൻ സിന്ദൂരും വിശദീകരിക്കാൻ, ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന സർവ്വകക്ഷി സംഘവുമായി സഹകരിക്കും എന്ന് സിപിഎം നേതൃത്വം.

ഇന്ത്യയുടെ നിലപാട് ഉന്നയിക്കാൻ പോകുന്ന സംഘത്തോട് നിസഹകരിക്കുന്നത് ഉചിതമാവില്ല എന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.

എന്നാൽ ഇന്ത്യാ പാക് സംഘർഷത്തെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറും വിശദീകരിക്കാൻ പാർലമെൻറ് സമ്മേളനം വിളിക്കാനുള്ള നിർദ്ദേശം അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം ഒട്ടും ഉചിതമല്ലെന്ന നിലപാടിലാണ് സിപിഎം.

