കുട്ടികൾ തീർത്ത ഇന്ത്യ ശിശുദിനത്തിൽ ദേശീയോദ്ഗ്രഥന സന്ദേശമായി - Kottayam Media

Kerala

കുട്ടികൾ തീർത്ത ഇന്ത്യ ശിശുദിനത്തിൽ ദേശീയോദ്ഗ്രഥന സന്ദേശമായി

Posted on

കോട്ടയം, പൂഞ്ഞാർ : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ശിശുദിന റാലിയും പൊതുസമ്മേളനവും നടത്തി. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനമാണ് ശിശുദിനം . നവഭാരത ശില്പി എന്നറിയപ്പെടുന്ന ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഗാന്ധിതൊപ്പിയും തൂവെള്ള ജുബ്ബയിൽ റോസാപ്പൂവും അണിഞ്ഞ് കുഞ്ഞു ചാച്ചാജിമാർ റാലിയിൽ അണിനിരന്നത് കുട്ടികളിലും, നാട്ടുകാരിലും കൗതുകം ഉണർത്തി .

കുട്ടികളുടെ വിവിധ കലാപരിപാടികൾ, മധുര പലഹാര വിതരണം, ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, പായസം വിതരണം തുടങ്ങിയവും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിൽ കുട്ടികൾ പ്രത്യേക വേഷമണിഞ്ഞ് അണിനിരന്നത് കാഴ്ചക്കാരെ വിസ്മയഭരിതരാക്കി. ഐവിൻ ജോസഫ്, ജയ് ജോസഫ് , എബിൻ റോബിൻ, എഡ്വിൻ ജോസഫ് , ആദി ജയൻ , തോമസ് ജയ്സൺ, എയ്മി അൽഫോൻസാ , സച്ചിൻ സജീവ്, എന്നിവർ നെഹ്റു വേഷമണിഞ്ഞ് എത്തി. എയ്ഞ്ചൽ കൊച്ചുത്രേസ്യ, അന്നു മാർട്ടിൻ, ജൂവൽ മരിയ, എയ്ഞ്ചൽ സെബാസ്റ്റ്യൻ ,അന്ന ബിബീഷ് ,റോസ് തെരേസാ എന്നീ കുട്ടികൾ കലാപരിപാടികളുമായി വേദിയിലെത്തി. ഹെഡ്മാസ്റ്റർ സോണി തോമസ്, ഷീലമ്മ മാത്യു, ബീനാ അബ്രാഹം,സുമി ജോസ്, അഞ്ചു സെബാസ്റ്റ്യൻ, സി. ജൂലി ജോസഫ് , റീനാ ഫ്രാൻസീസ്, റെജി ഫ്രാൻസീസ്, സി. ടെസി ജോർജ്, ആഷ ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version