കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ - Kottayam Media

Kerala

കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

Posted on

കൊച്ചി: കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചിയിലുള്ള അമൃതയിലും ആസ്റ്ററിലും രാജഗിരിയിലും മെഡിക്കല്‍ ട്രസ്റ്റിലും ലേക് ഷോറിലുമായിരുന്നു പരിശോധനകള്‍. രണ്ടു കാര്യങ്ങളാണ് പ്രധാനമായും കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പാണ്. ഇതിനൊപ്പം കോവിഡ് കാലത്തെ ആശുപത്രികളിലെ വരുമാനവും പരിശോധിച്ചു.പാലായിലെ ചില വൻകിട ആശുതിപത്രികളിലേക്കും ഇന്‍കംടാക്‌സ് വകുപ്പിന്റെ റെയ്ഡ് നടക്കുമെന്ന് സൂചന.കോവിഡ് കാലത്ത് തീവെട്ടി കൊള്ള നടത്തിയ ആശുപത്രികളിൽ പാലായിലെയും ,കോട്ടയത്തെയും ആശുപത്രികൾ ഉണ്ടെന്നാണ് ഇൻകം ടാക്സ് വകുപ്പിന് ലഭിച്ചിട്ടുള്ള സൂചനകൾ.

കേരളത്തിലെ വമ്പൻ  ആശുപത്രികളിലാണ് പരിശോധന നടന്നത്. അമൃതാനന്ദമയീ മഠത്തിന്റേതാണ് അമൃതാ ആശുപത്രി. ഉന്നത രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍ അമൃതാ മാനേജ്‌മെന്റിനുണ്ട്. പ്രവാസി വ്യവസായി യൂസഫലിയുടെ മരുമകന്‍ ഷംസീര്‍ വയലിന്റേതാണ് ലേക് ഷോര്‍. അസ്റ്ററിന്റെ ഉടമ ആസാദ് മൂപ്പനെന്ന ബിസിനസ് പ്രമുഖനാണ്. ഈ വമ്പന്മാരുടെ  ആശുപത്രികളിലേക്കായിരുന്നു പരിശോധനയുമായി ഇന്‍കം ടാംക്‌സ് ഉദ്യോഗസ്ഥര്‍ എത്തിയതും രേഖകള്‍ പിടിച്ചെടുത്തതും.

പ്രൊഫഷണലുകള്‍ക്ക് പത്ത് ശതമാനം നികുതിയാണ് അടയ്‌ക്കേണ്ടത്. ബാക്കി സമ്ബാദ്യത്തിന്റെ ഭാഗം ജോലി സംബന്ധമായ ചെലുവകള്‍ക്ക് പ്രൊഫഷണലുകള്‍ തന്നെ ചെലവാക്കുന്നുവെന്ന നിഗമനത്തിലാണ് ഇത്. എഞ്ചിനിയര്‍മാര്‍ക്കും ആര്‍ക്കിട്‌കെടുമാര്‍ക്കും വരെ ഇതിന്റെ ആനുകൂല്യമുണ്ട്. ഇവരെല്ലാം സ്വന്തമായി ജോലി കണ്ടെത്തി പണമുണ്ടാക്കുന്നവരാണ്. ഇതേ ഗണത്തിലാണ് ഡോക്ടര്‍മാരില്‍ പല പ്രമുഖരും നികുതി അടയ്ക്കുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം പല ആശുപത്രികളില്‍ നിന്ന് കൃത്യമായി ശമ്ബളം കിട്ടുന്നുമുണ്ട്. ഇങ്ങനെ ശമ്ബളം വാങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണലുകളായി ചമഞ്ഞ് നികുതി അടയ്ക്കാന്‍ നിയമപരമായി കഴിയില്ല. എന്നാല്‍ കള്ള ബില്ലുകളും മറ്റുമുണ്ടാക്കി ഇങ്ങനെ നികുതി വെട്ടി നടത്തുകയും ചെയ്യുന്നു.

ശമ്പളം  വാങ്ങുന്നവര്‍ വരുമാനത്തിന്റെ മുപ്പത് ശതമാനം നികുതി നല്‍കണമെന്നതാണ് ചട്ടം. ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍ക്ക് ആശുപത്രിയില്‍ നിന്ന് ഫീസും വേതനവും കിട്ടുന്നുണ്ട്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യവും മറ്റ് ചികില്‍സാ സംവിധാനവുമെല്ലാം ആശുപത്രി തന്നെ ഒരുക്കുന്നു. നേഴ്‌സുമാരേയും മറ്റ് സാഹായികളേയും നിയമിക്കുന്നത് ആശുപത്രികളാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശുപത്രികളില്‍ നിന്ന് കിട്ടുന്ന തുകയുടെ മുപ്പത് ശതമാനം നികുതി നല്‍കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ അവര്‍ നല്‍കുന്നുമില്ല. ഈ കള്ളത്തരം കണ്ടെത്താനായിരുന്നു ആശുപത്രികളിലെ പരിശോധന.

ഡോക്ടര്‍മാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള സാഹചര്യം ആശുപത്രികളും ഒരുക്കുന്നു. നല്ല പേരെടുത്ത ഡോക്ടര്‍മാര്‍ ആശുപത്രി വിട്ടു പോകുന്നത് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരെ ആശുപത്രികളില്‍ നിലനിര്‍ത്താനായി പലവിധ തട്ടിപ്പുകള്‍ക്ക് ആശുപത്രികള്‍ കൂട്ടു നില്‍ക്കുന്നുവെന്നാണ് ഇന്‍കംടാക്‌സ് വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രിയില്‍ റെയ്ഡും പരിശോധനയും നടത്തിയത്. വിവരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌ ആവശ്യമായ നടപടികള്‍ ഇന്‍കംടാക്‌സ് വകുപ്പെടുക്കും. പല പ്രമുഖ ഡോക്ടര്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകാനാണ് സാധ്യത.

 

രാജ്യത്തുടനീളം ഇത്തരെ റെയ്ഡുകള്‍ ഇന്‍കംടാക്‌സ് നടത്തുന്നുണ്ട്. ഇനി ചെറിയ ആശുപത്രികളിലേക്കും പരിശോധ വ്യാപിപ്പിക്കും. ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പില്‍ കര്‍ശന നടപടികള്‍ എടുക്കാനാണ് ഈ നീക്കം. എല്ലാം ആശുപത്രികളില്‍ നിന്ന് വാങ്ങിയ ശേഷം സ്വന്തമായി ഡ്രൈവറേയും ജീവനക്കാരേയും നിയമിക്കുന്നുവെന്ന് കാട്ടിയാണ് പ്രൊഫഷണല്‍ എന്ന മറവിലെ ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പ്. വന്‍കിട ആശുപത്രികളില്‍ റെയ്ഡ് നടന്ന വിവരം മുഖ്യധാരാ മാധ്യമങ്ങള്‍ ആരും വാര്‍ത്തയായി നല്‍കിയില്ലെന്നതാണ് വസ്തുത.

 

ആശുപത്രികള്‍ക്ക് ഡോക്ടര്‍മാരില്‍ നിന്ന് നികുതി വാങ്ങി ടിഡിഎസ് ആയി അടയ്‌ക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍ ആശുപത്രി വിട്ടു പോകുമെന്ന ഭയത്തില്‍ അവര്‍ വേണ്ടെന്ന് വയ്ക്കുന്നു. അതുകൊണ്ടാണ് സ്വകാര്യ ആശുപത്രികളിലെ കണക്ക് പരിശോധനയിലൂടെ ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പ് കണ്ടെത്താനുള്ള നീക്കം. ഇതിനൊപ്പം കോവിഡു കാലത്ത് ആശുപത്രികളില്‍ വരുമാനം കൂടിയതും കേന്ദ്ര ഏജന്‍സി ഗൗരവമായ പരിശോധനകള്‍ക്ക വിധേയമാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version