പാലാ കടപ്പാട്ടൂരിൽ അന്യ സംസ്ഥാനത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റ തൊഴിലാളി മരിച്ചു - Kottayam Media

Kerala

പാലാ കടപ്പാട്ടൂരിൽ അന്യ സംസ്ഥാനത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റ തൊഴിലാളി മരിച്ചു

Posted on

കോട്ടയം :പാലാ : അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൊഴിലാളി മരണമടഞ്ഞു. കഴിഞ്ഞ ദിവസം  കടപ്പാട്ടൂരിലെ ലോഡ്ജില്‍ വച്ച് ചുറ്റികക്കടിയേറ്റ അന്യസംസ്ഥാന തൊഴിലാളിയാണ്  മരണമടഞ്ഞത് . കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒഡീഷ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്.

കഴിഞ്ഞ 24 വര്‍ഷമായി ഇയാള്‍ മലയാളി യുവതിയെ വിവാഹം കഴിച്ച് മരങ്ങാട്ടുപള്ളി ഇല്ലിക്കല്‍ നെല്ലിത്താനത്തുമലയിലായിരുന്നു താമസം. കേസിലെ പ്രതിയും വെസ്റ്റ് ബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശിയുമായ പ്രദീപ് ബമനെ കോയമ്പത്തൂരില്‍ നിന്നും പാലാ സി.ഐ. കെ.പി. ടോംസണ്‍, എസ്.ഐ. എം.ഡി.അഭിലാഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

മരിച്ച അഭയിന്റെ ഭാര്യ വിദേശത്താണ്. മക്കള്‍ ഹൈദരാബാദില്‍ പഠിക്കുന്നു. അഭയ് കടപ്പാട്ടൂരുള്ള അന്യസംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു. അവിടെ വച്ച് വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അഭയ് പ്രദീപിനെ മര്‍ദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് കിടന്നുറങ്ങുകയായിരുന്ന അഭയിനെ പുലര്‍ച്ചെ ചുറ്റികയ്ക്ക് പ്രദീപ് തലയ്ക്കടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ കോട്ടയത്തും എറണാകുളത്തുമൊക്കെ കറങ്ങി നടക്കുകയായിരുന്നു. ഒടുവില്‍ ട്രെയിനില്‍ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്.ഈ വാർത്ത ആദ്യം പൊതു സമൂഹത്തെ അറിയിച്ചത് കോട്ടയം മീഡിയയായിരുന്നു.കടപ്പാട്ടൂരും സമീപ പ്രദേശങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ ലഹരിക്കടിമകളായി പരസ്പ്പരം ഏറ്റുമുട്ടുന്നത് നിത്യ സംഭവമാണ്.ചൊടിക്കിടയിൽ വയ്ക്കുന്ന മയക്കു മരുന്നുങ്കൽ വ്യാപകമായി ഇവർക്ക് ലഭിക്കുന്നുണ്ട്.ഏക് സൗ ബീസ്.,തീൻ സൗ ചാലീസ് എന്നെ നമ്പറുകളിലാണ് ഇവ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version