കൊല്ലത്ത് എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിനിടെ എന്‍ കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനത്തിന് നേരെ ആക്രമണം - Kottayam Media

Crime

കൊല്ലത്ത് എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിനിടെ എന്‍ കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനത്തിന് നേരെ ആക്രമണം

Posted on

കൊച്ചി : ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം.മലപ്പുറത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക്‌ എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോണ്‍ഗ്രസ് മേഖലാ കണ്‍വെന്‍ഷന്‍ വേദിക്കു സമീപമായിരുന്നു സംഘര്‍ഷം. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മേഖലാ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തിയത്.

കൊല്ലത്ത് എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചിനിടെ എന്‍ കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനത്തിന് നേരെ ആക്രമണം.തിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ചവറ നല്ലേഴത്തുമുക്കിലായിരുന്നു സംഭവം. ഇടുക്കിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇടത് സംഘടനകള്‍ പ്രതിഷേധം നടത്തിയത്.

 

പാര്‍ട്ടി യോഗത്തിനു പോകുകയായിരുന്ന എംപിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍, വടി കൊണ്ടു കാറിന്റെ ബോണറ്റിലും ഗ്ലാസിലും അടിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു കാറിനു വഴിയൊരുക്കിയത്.

 

എസ്.എഫ്.ഐ. പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. മുസലിയാര്‍ കോളേജില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടര്‍ന്ന് പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കോഴിക്കോട് പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് ഓഫീന് നേരേ ആക്രമണമുണ്ടായി. ഓഫീസിന് വാതില്‍ ഗ്ലാസും ജനല്‍ചില്ലും തകര്‍ന്നു.കണ്ണൂര്‍ തളിപ്പറമ്പിൽ കോണ്‍ഗ്രസ് ഓഫിസിനു നേരെ കല്ലേറുണ്ടായി. തൃച്ചംബരത്തുള്ള കോണ്‍ഗ്രസ് മന്ദിരത്തിന് നേരെയാണ് വൈകിട്ട് കല്ലേറ് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version