ഹൈദരാബാദ് ഇഫ്ലു ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ട് എബിവിപി. എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥി യൂണിയന് സംഘടിപ്പിച്ച് പലസ്തീന് ഐക്യദാര്ഢ്യത്തിനിടെയാണ് എബിവിപി ആക്രമണമുണ്ടായത്.

പലസ്തീന് ഐക്യദാര്‍ഢ്യ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും എബിവിപി നശിപ്പിച്ചു. ‘പലസ്തീൻ മരിച്ചു’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു എബിവിപി അക്രമം.
എബിവിപി പ്രവർത്തകരുടെ ആക്രമണത്തിന് പുറമേ പൊലീസും ക്യാമ്പസികത്തു കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്ന് പരാതിയുണ്ട്. പെണ്‍കുട്ടികളെ അടക്കം ആക്രമിക്കുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കേട്ടാല്‍ അറക്കുന്ന വാക്കുകള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.