ജാതി സർട്ടിഫിക്കറ്റ് ചോദിച്ചാൽ 115 വർഷം മുൻപ് സ്‌കൂളിൽ പോയ അച്ഛന്റെ സർട്ടിഫിക്കറ്റ് ചോദിക്കുന്ന ഒരു വില്ലേജ് ആഫീസ് അതും കേരളത്തിൽ തന്നെ - Kottayam Media

Kerala

ജാതി സർട്ടിഫിക്കറ്റ് ചോദിച്ചാൽ 115 വർഷം മുൻപ് സ്‌കൂളിൽ പോയ അച്ഛന്റെ സർട്ടിഫിക്കറ്റ് ചോദിക്കുന്ന ഒരു വില്ലേജ് ആഫീസ് അതും കേരളത്തിൽ തന്നെ

Posted on

കോട്ടയം :ജാതി സർട്ടിഫിക്കറ്റ് ചോദിച്ചാൽ 115 വർഷം മുൻപ് സ്‌കൂളിൽ പോയ അച്ഛന്റെ സ്‌കൂൾ  സർട്ടിഫിക്കറ്റ് ചോദിക്കുന്ന ഒരു വില്ലേജ് ആഫീസ് ,പക്ഷെ അത് കേരളത്തിൽ തന്നെ.നമ്മുടെ പ്രബുദ്ധ കേരളത്തിൽ തന്നെ. കൊഴുവനാൽ പഞ്ചായത്തിലെ എസ് ടി വിഭാഗത്തിൽ പെട്ട ഒരാൾക്ക് ജാതി സർട്ടിഫിക്കറ്റിനായി മീനച്ചിൽ വില്ലേജാഫീസിൽ ചെന്നപ്പോഴാണ് ഉത്തരേന്ത്യൻ മോഡൽ മറുപടി കേട്ടത്.

ഉടനെ തന്നെ ഇയാൾ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ട്വിങ്കിളിനോട് വില്ലേജ് ആഫീസിൽ നിന്നും ലഭിച്ച മറുപടി പറഞ്ഞു.അതായതു 35 വര്ഷം മുൻപ് മരിച്ച ഇദ്ദേഹത്തിന്റെ അച്ഛന് മരിക്കുമ്പോൾ 85 വയസായിരുന്നു.അതായതു അച്ഛൻ ഒന്നാം ക്‌ളാസിൽ പഠിച്ചത് 115 വര്ഷം മുൻപാണ്.ആ സർട്ടിഫിക്കറ്റ് ശരിയാക്കി കൊണ്ട് വരാനാണ് വില്ലേജ് ആഫീസിൽ നിന്നും കൽപ്പിച്ചത്.ഇത് ഇന്നും ,ഇന്നലെയും തുടങ്ങിയതല്ല.നിരന്തരം ജനങ്ങൾ ഞങ്ങളോട് വന്നു പരാതി പറയുന്നു ,വില്ലേജ് ആഫീസർ ശ്രീമതി പൂർണ്ണേന്ദു;വില്ലേജ് ആഫീസിൽ  ചെല്ലുന്ന ജനങ്ങളോട് ധിക്കാരപരമായ പെരുമാറുന്നു എന്ന വസ്തുത .ഞങ്ങൾ എന്ത് ചെയ്യും .അതുകൊണ്ടാണ് ഞങ്ങൾ ഇന്ന് വില്ലേജ് ആഫീസ് ഉപരോധിക്കാൻ തീരുമാനിച്ചത്.

കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ട്വിങ്കിളിന്റെ നേതൃത്വത്തിൽ പഞ്ചായത്തു മെമ്പർമാരാണ് മേവടയുള്ള മീനച്ചിൽ വില്ലേജ് ആഫീസ് ഉപരോധിച്ചത്.ഉപരോധ സമരത്തിന് രാജേഷ് ബി ,മാത്യു തോമസ് ,അനീഷ് ജി ,ഗോപി കെ.ആർ ,മഞ്ജു ദിലീപ് ,സ്മിതാ വിനോദ് ,രമ്യാ രാജേഷ് ,ലീലാമ്മ ബിജു ,ആനീസ് കുര്യൻ ,ആലീസ് ജോയി ,മെർലി ജയിംസ് എന്നിവർ നേതൃത്വം നൽകി.

ഇങ്ങനെ പോകുന്നത് ശരിയല്ല ,ഇതിനു മുൻപും ഓഫീസർമാർ ഈ കസേരയിൽ ഇരുന്നിട്ടുണ്ട്,തീരുമാനങ്ങൾ എപ്പോഴും ജനകീയമാകണമെന്നു ജന പ്രതിനിധികൾ പറഞ്ഞപ്പോഴും നിഷേധാത്മക സമീപനമാണ് വില്ലേജ് ആഫീസറിൽ നിന്നും ഉണ്ടായത്. തെറ്റായ നയങ്ങൾ തിരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തെത്തുമെന്നു പഞ്ചായത്തു പ്രസിഡണ്ട് നിമ്മി ട്വിങ്കിളും,സഹ പ്രവർത്തകരും കോട്ടയം മീഡിയയോട്  പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version