Kerala

കത്തിക്കരിഞ്ഞ നിലയില്‍ 4 മൃതദേഹങ്ങള്‍, വീട് കത്തിനശിച്ച നിലയിൽ; ഇടുക്കിയിൽ നടന്നത്…

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചത് പുറം ലോകമറിഞ്ഞത് ഇരുപത് മണിക്കൂറുകള്‍ക്കുശേഷം.

കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നായിരുന്നു പ്രാഥമിക നി​ഗമനം. മരണത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് വിലയിരുത്തിയിരുന്നു.

പ്രധാന റോഡില്‍ നിന്നും മാറി ഒറ്റപ്പെട്ട വീടായതിനാലാണ് അപകട വിവരം ആരും അറിയാതെ പോയത്. റോഡില്‍ നിന്നും വീട്ടിലേക്ക് 150 മീറ്ററോളം നടപ്പുവഴിയാണ്. പ്രദേശവാസിയായ ജോസഫാണ് ദുരന്തം ആദ്യം അറിയുന്നതും ബാക്കിയുളളവരെ വിവരം അറിയിക്കുന്നതും. സംഭവം അറിഞ്ഞയുടൻ തന്നെ വെളളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top