കീശയിൽ കാശുണ്ടെങ്കിൽ ശ്യാം ഹോട്ടലിൽ ചെന്നാൽ ആശ തീർക്കാം:211 കുപ്പി അര ലിറ്റർ മദ്യവുമായി ശ്യാം ഹോട്ടൽ ഉടമ പിടിയിൽ - Kottayam Media

Crime

കീശയിൽ കാശുണ്ടെങ്കിൽ ശ്യാം ഹോട്ടലിൽ ചെന്നാൽ ആശ തീർക്കാം:211 കുപ്പി അര ലിറ്റർ മദ്യവുമായി ശ്യാം ഹോട്ടൽ ഉടമ പിടിയിൽ

Posted on

പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ കൂരാലി ഭാഗത്ത്  ഹോട്ടലിൽ നിന്നും 500 ml ന്റെ 211 കുപ്പി വിദേശമദ്യം പിടികൂടി. കൂരാലിയിലുള്ള ശ്യാം ഹോട്ടലില്‍ നിന്നുമാണ് വിദേശമദ്യം പിടികൂടിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷൻ  IPSHO സജിൻ ലൂയിസ് സബ്ഇൻസ്പെക്ടർ  രാജേഷ്‌ ടി ജി SCPO മാരായ റിച്ചാർഡ് സേവ്യർ, ജയകുമാർ, CPO മാരായ ഷാജി ചാക്കോ, രവീന്ദ്രൻ പിഎം, സന്തോഷ് കുമാർ, അഭിലാഷ്, Dvr-SCPO അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദേശ മദ്യം പിടികൂടിയത്. ഇതിലെ പ്രതിയായ ശ്യാം ഹോട്ടൽ ഉടമയായ ഇളംകുളം വില്ലേജിൽ കൂരാലി കരയിൽ കൂരാലി ഭാഗത്ത് അരി പാറക്കൽ വീട്ടിൽ സാബു മകൻ ശരത്(30) നെ അറസ്റ്റ് ചെയ്തു. ഹോട്ടലിനു സമീപത്തുള്ള മുറിയൽ ആണ് മദ്യം സൂക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version