കൊച്ചിയിൽ അശ്രദ്ധമായി കുതിര സവാരി നടത്തിയതിനിടെ അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ചേരാനല്ലൂർ പ്രദേശത്ത് കണ്ടെയ്നർ റോഡിൽ നിന്നും മഞ്ഞുമ്മൽ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന കാറിൽ തട്ടി സാരമായി പരിക്കേറ്റ കുതിര പിന്നീട് ചത്തു. റിഫ്ലക്ടർ പോലുമില്ലാതെ നിയമലംഘിച്ചാണ് ഇയാൾ രാത്രി കുതിര സവാരി നടത്തിയത്.
അപകടത്തിൽ കാറിൻ്റെ ചില്ല് തകരുകയും കാർ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുതിരയെ ഓടിച്ചിരുന്ന ആൾക്കും നിലത്ത് വീണ് പരിക്കേറ്റു.

കാർ ഓടിച്ചിരുന്നയാൾ നൽകിയ പരാതിയിൽ കുതിരയുടെ ഉടമ കൊച്ചി സ്വദേശി ഫത്തഹുദിനെതിരെ പൊലീസ് കേസെടുത്തു.