തിരുവനന്തപുരം: പത്തനംതിട്ടയിൽ രാഷ്ട്രപതി എത്തിയപ്പോൾ ഹെലികോപ്റ്റർ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപയെന്ന് എസ്റ്റിമേറ്റ്.

ഹെലിപ്പാഡ് നിർമിച്ച കരാറുകാരൻ പൊതുമരാമത്ത് വകുപ്പിന് നൽകിയ എസ്റ്റിമേറ്റാണിത്. പത്തനംതിട്ട പ്രമാടത്താണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനോടനുബന്ധിച്ച് മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചത്.
ഒക്ടോബർ 21നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റിന്റെ ടയറുകൾ കോൺക്രീറ്റിൽ പുതഞ്ഞതോടെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ഹെലികോപ്റ്റര്‍ തള്ളിനീക്കിയത്.

നിലയ്ക്കലിലെ ലാൻഡിങ് മാറ്റിയതോടെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.കാലാവസ്ഥ പ്രതിസന്ധിയെ തുടർന്നാണ് പ്രമാടത്ത് ഹെലികോപ്റ്ററിറങ്ങിയത് . വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് പണം ചെലവിട്ടത്.