ഡിജിററല്‍ അറസ്റ്റിന് ഇരയായ റിട്ട.ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 70 മണിക്കൂറാണ് സൈബര്‍ തട്ടിപ്പു സംഘം ഡോക്ടറെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്.

സംഭവം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്.
വാട്പാപ്പ് വഴി ഒരു ഫോണ്‍ കോള്‍ വരികയും ബെംഗളൂരു പൊലീസിന്റെ ലോഗാ കാണിച്ച് മനുഷ്യക്കടത്ത് കേസില്‍പ്പെടുത്തിയതായി അറിയിക്കുകയുമായിരുന്നു.

സുപ്രീംകോടതിയുടെയും ഇഡിയുടെയും ആര്‍ബിഐയുടെയും വ്യാജ രേഖകള്‍ കാണിച്ച് 6 ലക്ഷത്തോളം രൂപ മഹാരാഷ്ട്രയിലെ ഒരു ഷെല്‍ അക്കൗണ്ടിലേക്കും മാറ്റാന്‍ തട്ടിപ്പു സംഘം നിര്‍ബന്ധിച്ചു.