അഴിമതിയെ എതിർത്തതിന് എ ഐ ടി യു  സി  യൂണിറ്റ് സെക്രട്ടറിയെ ഗുണ്ടകൾ ആക്രമിച്ചു - Kottayam Media

Kerala

അഴിമതിയെ എതിർത്തതിന് എ ഐ ടി യു  സി  യൂണിറ്റ് സെക്രട്ടറിയെ ഗുണ്ടകൾ ആക്രമിച്ചു

Posted on

കോട്ടയം :പാലാ : വള്ളിച്ചിറയിലുള്ള കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിലെ ജീവനക്കാരനും എ ഐ ടി യു  സി  യൂണിറ്റ് സെക്രട്ടറിയുമായ ജോബീഷ് തോമസ് തേനാടി കുളത്തിനെ ഓഫീസിൽ കയറി ഒരു പറ്റം അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും  ഓഫീസ് ഡ്യൂട്ടിയിൽ മണിക്കൂറുകൾ തടസപ്പെടുത്തുകയും ചെയ്തു – നിർമ്മിതി കേന്ദ്രം വക സി മൻ്റ് കട്ട. നിർമ്മാണ കേന്ദ്രം പാലാ പയപ്പാർ സ്വദേശിയായ വ്യക്തിക്ക് പാട്ടവ്യവസ്ഥയിൽ കൈമാറിയിരിക്കുന്നു.

 

 

ഈ കട്ടക്കളത്തിൽ ഇയാൾ നടത്തിയ ക്രമക്കേടുകളെ പറ്റിയും അഴിമതിയെ പറ്റിയും നിർമ്മിതി ജീവനക്കാരനായ ജോബി ഷ് അധികാരികൾക്ക് രേഖാമൂലം പരാതി കൊടുത്തതിൻ്റെ വിരോധം മൂലമാണ് അക്രമികൾ ഇപ്രകാരം ആക്രമണം നടത്തിയത്. പരിക്കേറ്റ ജോബി ഷിനെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version