വില ഒരു ലക്ഷം കഴിഞ്ഞിട്ടും കുതിപ്പ് നിർത്താതെ സ്വർണം. ഇന്ന് വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 1,02,120 രൂപയായിരുന്നു ഇന്നലെ ഒരു പവന് കൊടുക്കേണ്ടിയിരുന്നത്.

പവന് 560 രൂപയുടെ തൊട്ടാൽ പൊള്ളുന്ന വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 70 രൂപ വച്ചാണ് കൂടിയത്. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന് വില. ഇന്നത് 12,835 രൂപയായി. ഡിസംബർ 23-നാണ് സ്വർണവില എന്ന മന്ത്രികസംഖ്യ തൊട്ടത്. 101600 രൂപയായിട്ട് ആയിരുന്നു അന്ന് വില വർധിച്ചത്.