കഴിഞ്ഞ ദിവസം ചെറുതായൊന്ന് കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് വർധന. കുറച്ച് കാലങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും പോകുകയായിരുന്നു.

ഇന്നലെ വിലയിൽ ചെറിയ കുറവ് ദൃശ്യമായെങ്കിലും ഇന്ന് വൻ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.
ഇന്നലെ 91760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. എന്നാൽ അതിൽ നിന്നും 1,400 രൂപയോളം വർധിച്ച് 93,160 രൂപയിലെത്തി.

ഒരു ഗ്രാം സ്വർണത്തിനാണെങ്കിൽ 11,645 രൂപയാണ് ഇന്ന്. ഇന്നലെ ഇത് 11470 രൂപയായിരുന്നു.